കുല്‍ഭൂഷണ്‍: പാക് എംബസിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം

Posted on: January 9, 2018 12:28 am | Last updated: January 8, 2018 at 11:30 pm
SHARE

വാഷിംഗ്ടണ്‍: വധശിക്ഷ കാത്ത് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന് ഐക്യദാര്‍ഢ്യവുമായി അമേരിക്കയില്‍ പ്രതിഷേധം. ജാദവിനെ കാണാന്‍ എത്തിയ ഭാര്യയോടും മാതാവിനോടും മനുഷ്യത്വരഹിതമായി പെരുമാറിയ പാക് അധികൃതരുടെ നടപടിക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാരും അഫ്ഗാനിസ്ഥാന്‍കാരും ബലൂച് വംശജരും പാക്കിസ്ഥാന്‍ എംബസിക്ക് പുറത്ത് പ്രതിഷേധിച്ചു.

മരംകോച്ചുന്ന തണുപ്പിലും പ്രതിഷേധിക്കാനെത്തിയവര്‍ പാക്കിസ്ഥാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കായി ചെരുപ്പുകളും കരുതിയിരുന്നു. കുല്‍ഭൂഷണിനെ കാണുന്നതിന് മുമ്പായി ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മാതാവിന്റേയും ചെരുപ്പുകള്‍, താലിമാലകള്‍, പൊട്ടുകള്‍ എന്നിവ സുരക്ഷാ കാരണം പറഞ്ഞ് പാക്കിസ്ഥാന്‍ അധിക്യതര്‍ ഊരി വാങ്ങിച്ചിരുന്നു.