ഭരതനാട്യത്തില്‍ ഭാഗ്യയുടെ വിജയക്കുറി

Posted on: January 9, 2018 7:10 am | Last updated: January 8, 2018 at 11:14 pm
എച്ച് എസ് വിഭാഗത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ ഭാഗ്യ ജഗന്നിവാസന്‍

തൃശൂര്‍: ഭരതനാട്യത്തിലെ ഒമ്പത് വര്‍ഷമായുള്ള പരിശീലനം വെറുതെയായില്ല. എട്ടാം ക്ലാസുകാരി ഭാഗ്യ ജഗന്നിവാസന് ഈ ഇനത്തിലെ എച്ച് എസ് വിഭാഗത്തില്‍ എ ഗ്രേഡ്.

കോഴിക്കോട് മെഡിക്കല്‍ കോളജ് കാമ്പസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. ജഗന്നിവാസന്റെയും പ്രീതിയുടെയും മകളായ ഭാഗ്യ സഹേഷ് എസ് വാസുദേവനു കീഴില്‍ നാല് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്നു.