Connect with us

International

യു എസ് ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ചൈന

Published

|

Last Updated

ബീജിംഗ്: പാക്കിസ്ഥാന് നേരെ അമേരിക്ക നടത്തുന്ന തീവ്രവാദി ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. തീവ്രവാദി കേന്ദ്രങ്ങള്‍ ഇല്ലാതാക്കേണ്ടത് ഒരു പ്രത്യേക രാജ്യത്തിന്റെ കടമയല്ലെന്ന് ചൈന വ്യക്തമാക്കി. തീവ്രവാദികളുടെ സുരക്ഷിത സ്വര്‍ഗമെന്ന് അമേരിക്ക വിശേഷിപ്പിച്ച പാക്കിസ്ഥാനുമേല്‍ തീവ്രവാദികളെ ഇല്ലായ്മ ചെയ്യുന്നതില്‍ സമര്‍ദം ചെലുത്തുന്നതിനെതിരെയാണ് പാക്കിസ്ഥാന് പിന്തുണയുമായി ചൈന രംഗത്തെത്തിയത്. തീവ്രവാദി സംഘടനയായ താലിബാനും ഹഖാനി ഗ്രുപ്പിനുമെതിരെ നിര്‍ണായകമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് പാക്കിസ്ഥാന് നല്‍കാനിരുന്ന രണ്ട് ബില്യണ്‍ ഡോളറിന്റെ സഹായം കഴിഞ്ഞ ആഴ്ച അമേരിക്ക റദ്ദാക്കിയിരുന്നു. എതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്നത് ചൈന എക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും തീവ്രവാദിവിരുദ്ധ പ്രവര്‍ത്തനം ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ ഉത്തരവാദിത്വമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.

തീവ്രവാദികളുടെ സുരക്ഷിത സ്വര്‍ഗം തകര്‍ക്കേണ്ടത് പാക്കിസ്ഥാന്റെ ദേശീയ താത്പര്യത്തിന് അനുകൂലമാണെന്ന് പാക്കിസ്ഥാനെ ബോധ്യപ്പെടുത്താന്‍ ചൈനക്കാവുമെന്ന വൈറ്റ്ഹൗസ് അധിക്യതരുടെ പരാമര്‍ശം സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രാലയം വക്താവ് ലു കാങ് .

 

Latest