ഖത്വര്‍ ആരോഗ്യ ഗവേഷണങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം

Posted on: January 8, 2018 7:58 pm | Last updated: January 8, 2018 at 7:58 pm
SHARE
ഡോ. കാര്‍ബീല്‍ അബി ഖലീല്‍, ഡോ. നിദാല്‍ അസ്സാദ, ഡോ. ജാസിം അല്‍ സുവൈദി എന്നിവര്‍ അവാര്‍ഡുമായി

ദോഹ: ഹൃദയധമനികളെക്കുറിച്ചുള്ള പഠനത്തിന് വെയ്ല്‍ കോണല്‍ മെഡിസിന്‍ ഖത്വര്‍ (ഡബ്ല്യു സി എം-ക്യു) ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എം സി) ഗവേഷകര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം.
ഇവര്‍ നടത്തിയ രണ്ട് കാര്‍ഡിയോമെറ്റാബോളിക് ഗവേഷണ പദ്ധതികള്‍ക്കാണ് കഴിഞ്ഞ വര്‍ഷത്തെ പോള്‍ ഡഡ്‌ലി വൈറ്റ് ഇന്റര്‍നാഷനല്‍ അവാര്‍ഡ് ലഭിച്ചത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഡബ്ല്യു സി എം-ക്യു ജനിറ്റിക് മെഡിസിന്‍ അസി. പ്രൊഫ. ഡോ. കാര്‍ബീല്‍ അബി ഖലീല്‍, എച്ച് എം സി ഹാര്‍ട്ട് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. നിദാല്‍ അസ്സാദ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജാസിം അല്‍ സുവൈദി എന്നിവരാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.

ഡയബറ്റിസ് 2 ബാധിച്ചവരുടെ ഹൃദയത്തിലൂടെയുള്ള രക്തസഞ്ചാരവുമായ ബന്ധപ്പെട്ട പഠനമാണ് ഒന്നാമത്തെ പദ്ധതി. ഇത്തരം രോഗികളില്‍ മരണസാധ്യത കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്. പ്രമേഹര രോഗികളിടെ ഹൃദ്‌രോഗ സാധ്യതകള്‍ നേരത്തേ കണ്ടെത്തുന്നതുമായ ബന്ധപ്പെട്ടാണ് രണ്ടാമത്തെ പഠനം. ആയിരത്തിലധികം ആരോഗ്യ വിദഗ്ധരും ഗവേഷകരും പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ് ഗവേഷണ പദ്ധതികളുടെ വിശദീകരണവും അവാര്‍ഡ് വിതരണവും നടന്നത്. പ്രമേഹര രോഗികളുടെ ഹൃദ്‌രോഗ, ഹൃദയങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഡോ. അബി ഖലീല്‍ സമ്മേളനത്തില്‍ പ്രഭാഷണം നടത്തി.

ജനിതകപരവും കുടുംബത്തിന്റെ ചരിത്രമുള്‍പ്പെടെ ഹൃദ്‌രോഗ ചികിത്സാ രംഗത്ത് പരിഗണിക്കേണ്ടതുണ്ടെന്നും ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗാവസ്ഥ വികസിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രമേഹബാധിതരായ ഹൃദ്‌രോഗികളുടെ ഗള്‍ഫിലെ സ്ഥിതിവിവരം സംബന്ധിച്ചാണ് ഡോ. അല്‍ സുവൈദി പ്രഭാഷണം നടത്തി. മിഡില്‍ ഈസ്റ്റിലെ പൊതുവായ ഹൃദ്‌രോഗാവസ്ഥകളും പ്രമേഹബാധയും അദ്ദേഹം പരിശോധിച്ചു. ജി സി സിയില്‍ 20 ശതമാനം പേര്‍ ഡയബറ്റിസ് 2 റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ആഗോള ശരാശരി ഇത് 8.6 ശതമാനം മാത്രമാണ്. ഗള്‍ഫിലെ 50 ശതമാനം ഹൃദ്‌രോഗികളും സ്ത്രീരോഗികളില്‍ 70 ശതമാനവം പ്രമേഹമുള്ളവരാണ്. അഥവാ പ്രമേഹം ഹൃദ്‌രോഗത്തിനു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എച്ച് എം സിക്കും ഡബ്ല്യു സി എം-ക്യുവിനും ലഭിച്ച മികച്ച അംഗീകാരങ്ങളിലൊന്നാണ് ഇതെന്ന് ഡോ. അബി ഖലീല്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് കൂടുതല്‍ പഠനങ്ങളും കണ്ടുപിടുത്തങ്ങളും നടത്താന്‍ അവാര്‍ഡ് പ്രേരണ നല്‍കുന്നുവെന്നും ഗവേഷണഫലങ്ങള്‍ ലോകവ്യാപകമായി ഉപയോഗപ്പെടുത്തപ്പെടുന്നതിന് അവസരമൊരുങ്ങുന്നു എന്നതാണ് വലിയ സംതൃപ്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here