അല്‍ ശിസിലെ വിവിധ പദ്ധതി പ്രവൃത്തികള്‍ ശൈഖ് സുല്‍ത്താന്‍ പരിശോധിച്ചു

Posted on: January 8, 2018 6:28 pm | Last updated: January 8, 2018 at 6:28 pm
SHARE
അല്‍ ശിസിലെ റോഡ് നിര്‍മാണം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പരിശോധിക്കുന്നു

ഷാര്‍ജ: അല്‍ ശിസില്‍ പുരോഗമിക്കുന്ന പ്രധാന നിര്‍മാണ പ്രവൃത്തികളും റോഡ് അടിസ്ഥാന സൗകര്യ ശൃംഖലകളുടെ നിര്‍മാണങ്ങളും സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സന്ദര്‍ശിച്ച് വിലയിരുത്തി. ഷാര്‍ജ-ഖോര്‍ഫുകാന്‍ റോഡ് നിര്‍മാണം, അല്‍ ശിസിലേക്കുള്ള ടണല്‍ നിര്‍മാണം എന്നിവയും സുല്‍ത്താന്‍ സന്ദര്‍ശിച്ചു. 860 മീറ്റര്‍ നീളത്തിലുള്ള ഗസിര്‍ ഭൂഗര്‍ഭപാതയുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 1,300 മീറ്റര്‍ നീളത്തിലുള്ള റുഗ് ഭൂഗര്‍ഭ പാതയുടെ നിര്‍മാണവും ശൈഖ് സുല്‍ത്താന്‍ പരിശോധിച്ചു.

500 കോടി ദിര്‍ഹം ചെലവിലാണ് 87 കിലോമീറ്ററില്‍ അല്‍ ശിസ് വഴി ഷാര്‍ജ-ഖോര്‍ഫുകാന്‍ റോഡ് നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഷാര്‍ജയില്‍ നിന്ന് ഖോര്‍ഫുകാനിലേക്കുള്ള യാത്രാദുരം 45 മിനിറ്റായി ചുരുങ്ങും.

പര്‍വത പ്രദേശത്തുകൂടിയുള്ള നിര്‍മാണങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷയും സുല്‍ത്താന്‍ വിലയിരുത്തി. തൊഴിലാളികള്‍ക്ക് മികച്ച സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കി. നിര്‍മാണം പൂര്‍ത്തിയായ റോഡിലൂടെയുള്ള യാത്ര ഏറെ മനോഹരമായിരിക്കും. ഇരുവശങ്ങളിലും തലയുയര്‍ത്തിനില്‍ക്കുന്ന പര്‍വതങ്ങള്‍ക്കിടയിലൂടെയാണ് പാത വരുന്നത്. യാത്രക്കാര്‍ക്ക് കാഴ്ചകളാസ്വദിക്കുന്നതിന് വേണ്ടി റോഡിന്റെ വശങ്ങളില്‍ ചെടികളും മറ്റും നട്ടുപിടിപ്പിക്കാനും ശൈഖ് സുല്‍ത്താന്‍ നിര്‍ദേശം നല്‍കി.

ഖോര്‍ഫുകാന്‍-ഷാര്‍ജ റോഡിന്റെ ഭാഗമായി അല്‍ വിശാഹില്‍ പുതിയ പാലം നിര്‍മിക്കാനും നിര്‍ദേശം നല്‍കി. ഇത് യാത്രക്കാര്‍ക്ക് മലീഹയിലേക്കും ദൈദ് പട്ടണത്തിലേക്കും എളുപ്പമെത്താന്‍ സഹായിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here