ബുര്‍ജ് ഖലീഫ പ്രകാശ വിസ്മയം മാര്‍ച്ച് 31 വരെ

Posted on: January 8, 2018 6:33 pm | Last updated: January 8, 2018 at 6:33 pm

ദുബൈ: പുതുവത്സരാഘോഷത്തിലൂടെ ലോകറിക്കോഡ് സ്ഥാപിച്ച ബുര്‍ജ് ഖലീഫയിലെ ലൈറ്റപ് 2018 ലേസര്‍ പ്രദര്‍ശനം മാര്‍ച്ച് 31 വരെ നീട്ടി. നേരത്തെ ഈ മാസം ആറു വരെയേ ഉണ്ടാകൂവെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വ്യാഴം മുതല്‍ ബുധന്‍ വരെ രാത്രി എട്ടിനും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 10 മുതലുമാണ് പ്രദര്‍ശനം. പുതുവത്സരാഘോഷത്തിനു ശേഷം പ്രദര്‍ശനം കാണാന്‍ ആയിരക്കണക്കിനാളുകളാണ് ഓരോ ദിവസവും ഡൗണ്‍ ടൗണിലെത്തുന്നതെന്ന് ഇമാര്‍ അധികൃതര്‍ അറിയിച്ചു.