കായല്‍ കയ്യേറ്റം: തോമസ് ചാണ്ടിയുടെ ആവശ്യം തള്ളി സൂപ്രീംകോടതി

Posted on: January 8, 2018 5:27 pm | Last updated: January 9, 2018 at 11:06 am

 ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസ് സുപ്രീംകോടതിയുടെ പഴയ ബെഞ്ച് തന്നെ പരിഗണിക്കും. ഈ മാസം 11ന് ജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

തനിക്കെതിരായുള്ള ഹൈക്കോടതിയുടെ വിധി റദ്ദാക്കണം എന്ന ആവശ്യവുമായാണ് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചത്. കായല്‍ കയ്യേറ്റത്തില്‍ ഹൈക്കോടതി വിധി പ്രതികൂലമായതോടെയാണ് തോമസ് ചാണ്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നത്

ഗുരുതരമായ ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയിലും നേരത്തെ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി.