ബോണക്കാട് കുരിശുമല പ്രശ്‌നം സമവായത്തിലേക്ക്

Posted on: January 8, 2018 12:15 pm | Last updated: January 8, 2018 at 1:01 pm

തിരുവനന്തപുരം: ബോണക്കാട് കുരിശുമല പ്രശ്‌നം സമവായത്തിലേക്ക്.
വനം മന്ത്രി കെ രാജുവും സഭാ മേലദ്ധ്യക്ഷന്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. കുരിശുമലയില്‍ നിയന്ത്രണ വിധേയമായി ആരാധന അനുവദിക്കാമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കി. കുരിശുമായി മലയിലേക്ക് പോകാന്‍ സാധിക്കില്ലെന്നും വിശേഷ ദിവസങ്ങളിലും ആരാധന അനുവദിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള പുതിയ തീരുമാനം കണക്കിലെടുത്ത് സഭ നാളെ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പുലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.