ബെംഗളൂരുവില്‍ ബാറിന് തീപ്പിടിച്ച് അഞ്ച് പേര്‍ മരിച്ചു

ബാറിനുളളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്
Posted on: January 8, 2018 8:55 am | Last updated: January 8, 2018 at 1:19 pm
SHARE

ബെംഗളൂരു: ബെംഗളൂരു കെആര്‍ മാര്‍ക്കറ്റിലെ ബാറിന് തീപ്പിടിച്ച് സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ബാറിനുളളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്.

കലസിപാളയം മേഖലയിലെ കൈലാഷ് ബാര്‍ ആന്‍ഡ് റസ്റ്ററന്റില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപ്പിടിത്തമുണ്ടായത്. പുക ഉയരുന്നത് കണ്ട സമീപവാസികള്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസന്‍ സ്വദേശിയായ മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനിയായ കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിയമനം.