രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ കണ്ണൂരുകാരന്‍ ചൊല്ലിയ അറബിക് പദ്യത്തിന് എ ഗ്രേഡ്

Posted on: January 8, 2018 2:09 am | Last updated: January 8, 2018 at 12:11 am
SHARE

തൃശൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളെ വിമര്‍ശിച്ച് കണ്ണൂരുകാരന്‍ ചൊല്ലിയ അറബിക് പദ്യത്തിന് എ ഗ്രേഡ്. കണ്ണൂര്‍ മമ്പറം എച്ച് എസ് എസ് സ്‌കൂളിലെ വിദ്യാര്‍ഥി മുഹമ്മദ് അസ്ഫാനാണ് എച്ച് എസ് വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയത്. മുഹമ്മദ് അസ്ഫാന് വേണ്ടി വാണിമേല്‍ മൊയ്തു മാസ്റ്റര്‍ രചിച്ച കണ്ണൂര്‍ തര്‍സില്‍ എന്ന കവിതയാണ് കലോത്സവ വേദിയില്‍ കാണികളുടെയും വിധികര്‍ത്താക്കളുടെയും കയ്യടി നേടിയത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിരയായി കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ സങ്കടങ്ങള്‍ ഇതിവൃത്തമാക്കിയുള്ളതായിരുന്നു കവിത. മുഹമ്മദ് നബിയുടെ മദ്ഹ് പാടി എച്ച് എസ് വിഭാഗം അറബിക് ഗാനത്തിലും മുഹമ്മദ് അസ്ഫാന്് എ ഗ്രേഡ് ലഭിച്ചു.
ഇത്തവണ കൊല്ലത്ത് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മാപ്പിളപ്പാട്ട്്, ഉറുദുഗാനം എന്നിവയില്‍ രണ്ടാം സ്ഥാനവും മദ്ഹ് ഗാനത്തില്‍ മൂന്നാം സ്ത്ര്‍ഹാനവും ഈ പ്രതിഭക്കായിരുന്നു. കണ്ണൂര്‍ കമ്പിത്തൂണ്‍ കിണാവക്കല്‍ പുത്തന്‍പുരയില്‍ അസീസ്- സൗജ ദമ്പതികളുടെ മകനാണ് മുഹമ്മദ് അസ്ഫാന്‍.