തീവ്രവാദത്തിലേക്ക് പോകുന്നത് യഥാര്‍ഥ ഇസ്‌ലാമിനെ അറിയാത്തവര്‍; ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍മസ്‌റൂഇ

Posted on: January 8, 2018 6:48 am | Last updated: January 7, 2018 at 11:52 pm
SHARE
മര്‍കസ് റൂബി ജൂബിലി സമാപന സമ്മേളനം യു എ ഇ റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍മസ്‌റൂഇ ഉദ്ഘാടനം ചെയ്യുന്നു

മര്‍കസ് നഗര്‍: തീവ്രവാദത്തിന്റെ വഴിയിലേക്ക് തെന്നി വീഴുന്നത് ഇസ്‌ലാമിനെ യഥാര്‍ഥ രൂപത്തില്‍ മനസ്സിലാക്കാത്തവരാണെന്ന് എമിറേറ്റ്‌സ് റെഡ്ക്രസന്റ് ചെയര്‍മാന്‍ ഡോ. ശൈഖ് ഹംദാന്‍ മുസല്ലം അല്‍മസ്‌റൂഇ. തീവ്രവാദ ഭീഷണിയില്‍ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താന്‍ യഥാര്‍ഥ പണ്ഡിതര്‍ക്ക് വലിയ സേവനം ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് റൂബി ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ഡിതന്മാര്‍ക്കും ഹാഫിളുകള്‍ക്കും മഹത്തായ സ്ഥാനമാണ് ഇസ്‌ലാം നല്‍കുന്നത്. ഈ പണ്ഡിതരെ വളര്‍ത്തിയെടുക്കുന്നവര്‍ക്ക് എത്ര മഹത്വമുണ്ടെന്ന് ആലോചിക്കണം. ഇവരെ പിന്തുണക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.