Connect with us

National

നോട്ട് നിരോധനം: ട്രക്ക് ഓപറേറ്റര്‍ ബി ജെ പി ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

ഡെറാഡൂണ്‍: നോട്ട് നിരോധനം മൂലം കനത്ത നഷ്ടം നേരിട്ട ട്രക്ക് ഓപറേറ്റര്‍ ബി ജെ പി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോധ് ഇനിയാലിന്റെ ജനതാ ദര്‍ബാര്‍ (ജനസമ്പര്‍ക്ക) പരിപാടി നടക്കുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. ചരക്കു ലോറിയില്‍ സാധനങ്ങള്‍ കയറ്റിയയക്കുന്ന ബിസിനസ്സിലേര്‍പ്പെട്ട പ്രകാശ് പാണ്ഡേ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

നോട്ട് നിരോധനം വന്ന ശേഷം വ്യാപാരം കുത്തനെ ഇടിഞ്ഞത് പ്രകാശിന്റെ ജീവിതം താറുമാറാക്കി. കടക്കെണിയില്‍ അകപ്പെട്ട അദ്ദേഹം കടാശ്വാസത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും സമീപിച്ചെങ്കിലും കൃഷിക്കാര്‍ക്കുള്ള കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നാണ് മറുപടി ലഭിച്ചത്.
ജനതാ ദര്‍ബാറിനെത്തി ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഇയാള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ബി ജെ പി പ്രവര്‍ത്തകര്‍ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രിക്ക് മുമ്പില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. പ്രകാശിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Latest