Connect with us

Ongoing News

മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിനെ ക്രൂശിക്കാന്‍ ശ്രമം: ഉലമാ സമ്മേളനം

Published

|

Last Updated

കോഴിക്കോട്: മുത്വലാഖിന്റെ പേരില്‍ ഇസ്‌ലാമിനെ ക്രൂശിക്കാന്‍ ശ്രമം നടക്കുന്നതായി ഉലമാ സമ്മേളനം. മതനിയമങ്ങള്‍ യഥാവിധി മനസ്സിലാക്കി മാത്രമേ ഭരണകൂടങ്ങള്‍ മതവിഷയങ്ങളില്‍ നിയമനിര്‍മാണം നടത്താവൂ എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഒരുമത നിയമം ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അത് തടയാന്‍ ശ്രമിക്കാം. അല്ലാതെ ആ നിയമം തന്നെ ഇല്ലാതാക്കണമെന്ന് വാദിക്കുന്നവര്‍ക്ക് മത നിയമങ്ങളെ കുറിച്ച് ഒന്നും അറിയില്ല. ഭരണകൂടത്തിന്റെ മതവിരുദ്ധ നയങ്ങളെ ആരോഗ്യകരമായി തിരുത്താനുള്ള ബാധ്യത മതപണ്ഡിതര്‍ക്കുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്്ത് സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത വൈസ് പ്രസിഡന്റ് ശിറിയ അലിക്കുഞ്ഞി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

ശരീഅത്ത്; അജയ്യം, സമഗ്രം എന്ന വിഷയത്തില്‍ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. ഫത്‌വകള്‍ പുറപ്പെടുവിക്കുന്ന കാര്യത്തില്‍ സൂക്ഷ്മത പാലിക്കാത്തത് പൊതുസമൂഹത്തില്‍ മതനിയമങ്ങളെ ചൊല്ലി തെറ്റിദ്ധാരണകളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശരീഅത്ത് നവ സാധ്യതകള്‍ എന്ന വിഷയത്തില്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല പ്രബന്ധം അവതരിപ്പിച്ചു.

കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, സി കെ വീരാന്‍കുട്ടി മുസ്‌ലിയാര്‍ വാളക്കുളം, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ തഴപ്ര, അബ്ദു മുസ് ലിയാര്‍ താനാളൂര്‍, പി ഹസ്സന്‍ മുസ്്‌ലിയാര്‍ വയനാട്, അബ്ബാസ് മുസ്്‌ലിയാര്‍ മഞ്ഞനാടി, പി എ ഹൈദറൂസ് മുസ്്‌ലിയാര്‍ കൊല്ലം, കോടമ്പുഴ ബാവ മുസ്്‌ലിയാര്‍, പേരോട് അബ്ദുറഹ്്മാന്‍ സഖാഫി, പി ഹംസ മുസ്്‌ലിയാര്‍ മഞ്ഞപ്പറ്റ, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബൂഹനീഫല്‍ ഫൈസി തെന്നല, മാരായമംഗലം അബ്ദുറഹ്്മാന്‍ ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, പി എസ് കെ മൊയ്തു ബാഖവി മാടവന, പി സി അബ്ദുല്ല മുസ്്‌ലിയാര്‍ പൊയ്‌ലൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദു റശീദ് സഖാഫി കക്കിഞ്ച, അബ്ദുറഹ്മാന്‍ സഖാഫി ഊരകം, മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ, അശ്‌റഫ് സഖാഫി കണ്ണൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കട്ടിപ്പാറ, റഫീഖ് അഹ്മദ് സഖാഫി കോട്ടയം, ഇസ്മാഈല്‍ സഖാഫി കൊടക്, ഉസമാന്‍ സഖാഫി തിരുവത്ര(അബൂദാബി), നിസാര്‍ സഖാഫി (ഒമാന്‍), അശ്‌റഫ് സഖാഫി മായനാട്(ഖത്തര്‍), സൈദ് സഖാഫി വയനാട്(കെ എസ് എ). സൈദലവി സഖാഫി വാവാട്(ഖുവൈത്ത്), അഹ്മദ് സഖാഫി ബഹ്‌റൈന്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ സംബന്ധിച്ചു. ഡോ. അബ്ദുല്‍ ഹകീം സഅദി പ്രമേയാവതരണം നടത്തി.