ആധാര്‍ വിവരങ്ങള്‍ പണത്തിന് വില്‍പ്പന നടത്തുന്നുവെന്ന് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്‌ഐആര്‍

Posted on: January 7, 2018 3:31 pm | Last updated: January 7, 2018 at 3:31 pm
SHARE

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ കേവലം 500 രൂപയ്ക്ക് വില്‍പ്പന നടത്തുന്നുവെന്ന വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടക്കെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ട്രിബ്യൂണ്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടര്‍ രചന കാരിയക്കെതിരെയാണ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 419, 420, 471, എന്നി വകുപ്പുകളും ഐ.ടി ആക്ടിലെ 66ാം വകുപ്പും ആധാര്‍ ആക്ടിലെ 36/37 വകുപ്പുകളും പ്രകാരമാണ് കേസ്.

യു.ഐ.ഡി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. െ്രെകംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.