Connect with us

Kerala

അണികളെ മര്യാദ പഠിപ്പിച്ചിട്ട് മതി സാരോപദേശം; മുഖ്യമന്ത്രിയോട് ചെന്നിത്തല

Published

|

Last Updated

ബല്‍റാം വിവരദോഷിയും ധിക്കാരിയുമാണെന്നും എകെജി വിഷയത്തിലുള്ള പ്രതികരണത്തില്‍ മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിതിനെതിരെ ചെന്നിത്തലയുടെ മറുപടി..

ചെന്നിത്തലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

 

എകെജിയുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിന്റെ നിജസ്ഥിതി അറിയാന്‍ വി.ടി. ബല്‍റാം എംഎല്‍എയുമായി ഞാന്‍ സംസാരിച്ചു. സമൂഹ മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാക്കളെ മോശമായി ചിത്രീകരിച്ചപ്പോള്‍ നടത്തിയ മറുപടിയായിരുന്നു പരാമര്‍ശം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരം പരാമര്‍ശത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.

 

എകെജിയെ മാത്രമല്ല ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. ദീര്‍ഘകാലം പൊതുരംഗത്ത് സേവനമനുഷ്ഠിച്ച ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ. ഗോപാലനെ പോലുള്ള വ്യക്തികളെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സമൂഹമാധ്യമങ്ങളിലും പൊതുജനങ്ങള്‍ക്കിടയിലും അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

 

എകെജിയെ സംബന്ധിച്ച് ഉയര്‍ന്ന പരാമര്‍ശത്തിന്റെ പേരില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ഞാന്‍ വായിച്ചു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് മുഖ്യമന്ത്രി എന്തുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്നു? ഗാന്ധി കുടുംബം മുതല്‍ ഡോ.മന്‍മോഹന്‍ സിങ്, സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ മന്ത്രിമാരും സിപിഎം പാര്‍ട്ടി നേതാക്കന്മാരും അടച്ചാക്ഷേപിക്കുകയാണ്. സ്വന്തം മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തിയശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം എന്ന് വിനയത്തോടുകൂടി മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നു

Latest