Connect with us

International

സാമ്പത്തിക ഉപരോധം; ഭീകര സംഘങ്ങളെ നിയന്ത്രിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു

Published

|

Last Updated

ഇസ്‌ലാമാബാദ് : അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തിന് പിന്നാലെ പ്രശ്‌നപരിഹാരത്തിന് പാക്ക് ശ്രമം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൂടിയായ ഭീകരന്‍ ഹാഫിസ് സയീദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പാക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഇത്തരം സംഘടനകളെ സഹായിക്കുന്നവര്‍ 10 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കനത്ത തുക പിഴയീടാക്കുമെന്നും ആവശ്യമെങ്കില്‍ ഇത്തരക്കാരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. യുഎന്‍ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സയീദിനെതിരെ പാക്ക് ഭരണകൂടം നടപടിയെടുക്കണമെന്ന് ഇന്ത്യയും യുഎസും വര്‍ഷങ്ങളായി ആവശ്യപ്പെട്ടുവരികയാണ്.

 

എന്നാല്‍ അമേരിക്ക എന്ത് സഹായമാണ് നല്‍കിയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും പാക്കിസ്ഥാന്‍ പ്രതകരിച്ചു.