രാഹുലിനെതിരെ അവകാശ ലംഘന നോട്ടീസ്

Posted on: January 7, 2018 12:16 am | Last updated: January 7, 2018 at 12:16 am
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ അവകാശ ലംഘന നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മാഹജന് കൈമാറി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ ഭൂപേന്ദ്ര യാദവാണ് രാഹു ലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

ജെയ്റ്റ്‌ലി എന്ന സര്‍ നെയിം അക്ഷരം തെറ്റിച്ച് ഉപയോഗിച്ചുവെന്നും ഇത് അങ്ങേയറ്റം അപകീര്‍ത്തികരമാണെന്നും പരാതിയില്‍ പറയുന്നു. ജെയ്റ്റ്‌ലി എന്നതിന് പകരം കള്ളം എന്നര്‍ഥം വരുന്ന ‘ജെയ്റ്റ് ലൈ’ എന്ന പദം ട്വീറ്റില്‍ ഉപയോഗിച്ചതാണ് നോട്ടീസിന് ആധാരം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെയും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെയും പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ രാഹുല്‍ നടത്തിയ ട്വീറ്റുകളെ കുറിച്ചാണ് പരാതി ഉന്നയിച്ചത്. രാഹുല്‍ ലോക്‌സഭ അംഗമായതിനാലാണ് പരാതി ലോക്‌സഭാ അധ്യക്ഷന് കൈമാറിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here