രാജ്യത്തെ ഏറ്റവും മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ഇടം നേടി കേരളത്തിലെ വളപട്ടണവും

Posted on: January 6, 2018 10:51 pm | Last updated: January 6, 2018 at 10:51 pm
SHARE

ന്യുഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച രാജ്യത്തിലെ ഏറ്റവും മികച്ച പത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ഇടം നേടി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്‌റ്റേഷന്‍. ഒമ്പതാം സ്ഥാനത്താണ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ ഇടം നേടിയത്.

കുറ്റാന്വേഷണമികവ്, ക്രമസമാധാന പരിപാലനം, ജനങ്ങളുമായുള്ള ബന്ധം, ശുചിത്വം തുടങ്ങിയ മുപ്പതോളം ഘടകങ്ങളെ പരിഗണിച്ചായിരുന്നു സ്‌റ്റേഷനുകളെ തെരഞ്ഞെടുത്തത്.

ഈ അംഗീകാരം ലഭിച്ച കേരളത്തിലെ ഏക പോലീസ് സ്‌റ്റേഷന്‍ കൂടിയാണ് വളപട്ടണം. മികച്ച നേട്ടം കൊയ്തതിന് മുഖ്യമന്ത്രി വളിച്ച് അഭിനന്ദനം അറിയിച്ചു.