യുപിയില്‍ ഹജ്ജ് ഹൗസിന് കാവി നിറം നല്‍കി; പ്രതിഷേധം വ്യാപിച്ചതോടെ നിറം മാറ്റി

Posted on: January 6, 2018 9:46 pm | Last updated: January 7, 2018 at 11:59 am

ലക്‌നൗ : ദേശീയ വ്യാപകമായി ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കാവിപൂശിയ ഉത്തര്‍പ്രദേശിലെ ഹജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരന്റെ തലയില്‍ കെട്ടിവച്ചാണ് ഹജ് ഹൗസിന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റടിച്ചത്.

സംസ്ഥാന നിയമസഭാ മന്ദിരത്തിനു കാവിനിറം നല്‍കിയതിന് പിന്നാലെയാണ്, എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശ് ഹജ് ഹൗസിനും കാവി പൂശിയത്. ഇത് കടുത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു.

 

കാവി ദേശവിരുദ്ധ നിറമാണോ? തിളക്കത്തെയും ഊര്‍ജസ്വലതയെയും സൂചിപ്പിക്കുന്ന നിറമാണു കാവി’ തുടങ്ങിയ പ്രസ്താവനകളുമായി യുപി ന്യൂനപക്ഷകാര്യ മന്ത്രി മൊഹ്‌സിന്‍ റാസ ഇതിനെ ന്യായീകരിച്ചിരുന്നു.