Connect with us

Gulf

ബുര്‍ജുല്‍ അറബില്‍ ഫ്‌ളോട്ടിംഗ് ഹൗസ് മുങ്ങി

Published

|

Last Updated

ദുബൈ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബുര്‍ജുല്‍ അറബില്‍ വെള്ളത്തില്‍ കെട്ടിയുണ്ടാക്കിയ ഫ്‌ളോട്ടിംഗ് ഹൗസ് മോശം കാലാവസ്ഥയെ തുടര്‍ന്ന് മുങ്ങി. ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് ദുബൈ പോലീസ് അറിയിച്ചു. പുതുവര്‍ഷമാഘോഷിക്കാന്‍ ക്ലെയിന്‍ഡിയന്‍സ്റ്റ് ഗ്രൂപ്പാണ് ഇത് നിര്‍മിച്ചത്.
ദുബൈ പോലീസിന്റെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയതായും, മുങ്ങിയ ഫ്‌ളോട്ടിംഗ് ഹൗസില്‍ ആരും തന്നെ ആ സമയം ഉണ്ടായിരുന്നില്ലെന്നും സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ കോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ലെഫ്. കേണല്‍ അഹ്മദ് ബുര്‍ഖിബ പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 12.13നായിരുന്നു സംഭവം. കടല്‍ പ്രക്ഷുബ്ധവും തിരമാലകള്‍ ആറ് മുതല്‍ എട്ട് അടി വരെ ഉയര്‍ന്നതുമാണ് മുങ്ങാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ക്ലെയിന്‍ഡിയന്‍സ്റ്റ് ഗ്രൂപ്പ് ഒഴുകുന്ന കടല്‍ കുതിരകളെ നിര്‍മിച്ചിരുന്നു.

 

 

Latest