Connect with us

Gulf

അറേബ്യന്‍ സംസ്‌കാരത്തെ തൊട്ടറിയാന്‍ ക്യാമല്‍ ട്രെക്ക് 17 മുതല്‍

Published

|

Last Updated

ദുബൈ: ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ സംഘടിപ്പിക്കുന്ന നാലാമത് ക്യാമല്‍ ട്രെക്ക് ഈ മാസം 17 മുതല്‍ 27 വരെ നടക്കും. ആകെ 500 കിലോമീറ്ററാണ് ഒട്ടകവുമായി സഞ്ചരിക്കേണ്ടുന്ന ദൂരം. ഒരോ ദിവസവും 50 കിലോമീറ്ററാകും സഞ്ചാരികള്‍ക്ക് പിന്നിടേണ്ടത്. ലിവ മരുഭൂമിയില്‍ നിന്നാണ് തുടക്കം.

ക്യാമല്‍ ട്രെക്കിന് ഫീസോ മുന്‍പരിചയമോ ആവശ്യമില്ലെന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് ഹെറിറ്റേജ് സെന്റര്‍ ഇവന്റ് ഡയറക്ടര്‍ ഹിന്ദ് ബിന്‍ ദിമൈതാന്‍ അല്‍ ഖെസ്മി പറഞ്ഞു. അറേബ്യന്‍ മരുഭൂമിയിലെ ഗോത്രങ്ങളെയും ഇമാറാത്തിന്റെ സംസ്‌കാരത്തെയും കുറിച്ച് പഠിക്കാനുള്ള അവസരമാണിത്.

ഒട്ടകങ്ങളെയും ടെന്റുകളും ഭക്ഷണവും മറ്റു സൗകര്യങ്ങളും സഞ്ചാരികള്‍ക്ക് അധികൃതര്‍ ഒരുക്കിക്കൊടുക്കും. കൂടാതെ ഒരു മെഡിക്കല്‍ സംഘവും അനുഗമിക്കും.

യൂറോപ്പ്, അറബ് മേഖല, ഏഷ്യ തുടങ്ങിയവിടങ്ങളില്‍ നിന്നുള്ളവര്‍ ദുബൈ-അല്‍ ഐന്‍ റോഡിലെ അല്‍ നഖ്‌റ ഫാമില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഹിന്ദ് ബിന്‍ ദിമൈതാന്‍ അല്‍ ഖെസ്മി അറിയിച്ചു. വൈകുന്നേരം മൂന്നു മുതല്‍ ഏഴു വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ക്ക് ംംം.വവര.ഴീ്.മല വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.