ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കൃതജ്ഞത അറിയിച്ച് ഗ്ലോബല്‍ വില്ലേജ്

Posted on: January 6, 2018 9:06 pm | Last updated: January 6, 2018 at 9:06 pm
SHARE

ദുബൈ: ലോകോത്തരമായ കാഴ്ചകളും വിനോദ പരിപാടികളും ഒരുക്കുന്ന ആഗോള ഗ്രാമത്തില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൃതജ്ഞതാ കാമ്പയിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്ഥാനാരോഹണ ദിനാചരണങ്ങളുടെ ഭാഗമായി ഈ വര്‍ഷം ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കൃതജ്ഞതാ ആചരണം ആഘോഷിക്കുന്നത്.

എങ്ങും ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കൃതജ്ഞത അറിയിച്ചുള്ള ഫഌഗുകള്‍ നിറഞ്ഞു കഴിഞ്ഞു. ഗ്ലോബല്‍ വില്ലേജിലേക്കുള്ള പ്രവേശന കവാടം, പ്രധാന സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദി എന്നിവിടങ്ങളില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് കൃതജ്ഞത അറിയിച്ചുള്ള പതാകകകള്‍ നിറഞ്ഞുകഴിഞ്ഞു. ശൈഖ് മുഹമ്മദിന്റെ വര്‍ണാഭ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.