ബിജെപിക്ക് കീഴടങ്ങുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലത്: ലാലു പ്രസാദ് യാദവ്

Posted on: January 6, 2018 8:14 pm | Last updated: January 7, 2018 at 11:59 am
SHARE

ന്യൂഡല്‍ഹി ബിജെപിക്ക് കീഴടങ്ങുന്നതിനെക്കാള്‍ നല്ലത് മരണമാണെന്ന് ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ കേസിലും ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ലാലുപ്രസാദിന്റെ പ്രതികരണം

 

തങ്ങളെ അനുസരിക്കാത്തവരെ ഞങ്ങള്‍ കുടുക്കും’ എന്ന ബിജെപിയുടെ ലളിതമായ തത്വം അനുസരിക്കുന്നതിനേക്കാള്‍, സാമൂഹിക നീതിക്കും ഒരുമയ്ക്കും സമത്വത്തിനും വേണ്ടി മരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു’ ഇതായിരുന്നു വിധിക്കു പിന്നാലെയുള്ള ലാലുവിന്റെ ട്വീറ്റ്.

 

ബിജെപിയുമായി ഒത്തുതീര്‍പ്പിന് ലാലു തയാറായിരുന്നെങ്കില്‍, അദ്ദേഹത്തെ അവര്‍ സത്യസന്ധനായി പരിഗണിച്ചിട്ടുണ്ടാകും. അദ്ദേഹത്തെ നിശബ്ദനാക്കാനാണ് അവരുടെ ശ്രമം ലാലുവിന്റെ മകന്‍ തേജസ്വി യാദവ് പറഞ്ഞു