Connect with us

Kerala

ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും

Published

|

Last Updated

തിരുവനന്തപുരം: അര്‍ഹതയില്ലാതെ ചികിത്സാ ആനുകൂല്യം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുക.

മന്ത്രിയെന്ന പദവി ഉപയോഗിച്ച് കെകെ ശൈലജ അനധികൃതമായി ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം കൈപ്പറ്റിയെന്നാണ് ആരോപണം. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരത്തിന്റെ ബില്ലും ഉള്‍പ്പെട്ടിട്ടിണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില ആശുപത്രികളുടെ പേരില്‍ വ്യാജബില്ലും സമര്‍പ്പിച്ചുവെന്നും എന്നും ആക്ഷേപമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

എന്നാല്‍ തനിക്കേതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രിതന്നെ രംഗത്തെത്തിയിരുന്നു ചട്ടപ്രകാരം തന്നെയാണ് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കിയതെന്നാണ് മന്ത്രിയുടെ നിലപാട്.

അതിനിടെ, 28,000 രൂപയുടെ കണ്ണട വാങ്ങിയെന്ന ആരോപണമവും മന്ത്രിക്കെതിരേ ഉയര്‍ന്നിരുന്നു.