പാലക്കാട്: എകെജിക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ വിടി ബല്‍റാം എംഎല്‍എയുടെ തൃത്താലയിലുള്ള ഓഫീസിന് നേരെ മദ്യക്കുപ്പിയേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
എകെജി ബാല പീഢകനാണെന്ന ബല്‍റാമിന്റെ ഫേസ്ബുക്ക് കമന്റ് വിവാദമായിരുന്നു. ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധം രൂക്ഷമായതോടെ വിശദീകരണവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. എകെജിയുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുതെന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് നടക്കില്ലെന്ന് വിശദീകരണ പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കി.