അനര്‍ഹമായി ചികിത്സാ സഹായം കൈപ്പറ്റിയെന്ന പരാതി: ആരോഗ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം

Posted on: January 6, 2018 10:50 am | Last updated: January 6, 2018 at 1:18 pm
SHARE

തിരുവനന്തപുരം: അനര്‍ഹമായി ചികിത്സാ സഹായം കൈപ്പറ്റിയെന്ന പരാതിയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂനിറ്റിനാണ് അന്വേഷണ ചുമതല. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. ചികിത്സാ റീ ഇമ്പേഴ്‌സ്‌മെന്റിനായി മന്ത്രി വ്യാജ കണക്കുകള്‍ നല്‍കിയെന്ന് സുരേന്ദ്രന്‍ പരാതിയില്‍ പറയുന്നു. പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.