Connect with us

National

കശ്മീരില്‍ മഞ്ഞിടിച്ചില്‍; അഞ്ച് സൈനികര്‍ മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ മഞ്ഞിടിച്ചിലില്‍ അഞ്ച് സൈനികര്‍ മരിച്ചു. ഒമ്പത് പേരാണ് അപകടത്തില്‍ പെട്ടത്. രണ്ട് പേരെ പോലീസും സൈനികരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച വൈകീട്ട് നാലിന് താംഗ്ധറിലെ സാധന ടോപ്പിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ കുപ്‌വാരയില്‍ നിന്ന് കര്‍ണയിലേക്ക് പോകുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്.