സ്‌കൂള്‍ കലോത്സവം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തില്ല

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും
Posted on: January 6, 2018 9:17 am | Last updated: January 6, 2018 at 11:09 am
SHARE

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് എത്താന്‍ കഴിയാത്തത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഔദ്യോഗിക തിരിക്കുകള്‍ കാരണമാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.

തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ പ്രധാന വേദിയായ നീര്‍മാതളത്തിലാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കും. മന്ത്രി എ സി മൊയ്തീന്‍ മുഖ്യ പ്രഭാഷണം നടത്തും. മേയര്‍ അജിത ജയരാജന്‍, എം പി മാരായ സി എന്‍ ജയദേവന്‍, പി കെ ബിജു, ഗായകന്‍ പി ജയചന്ദ്രന്‍, നടി മഞ്ജു വാര്യര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും.

ഗാനരചയിതാവായ മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ എം ജി ശ്രീകുമാര്‍, ദൃശ്യവിസ്മയം രൂപകല്‍പന ചെയ്ത സൂര്യ കൃഷ്ണമൂര്‍ത്തി, കലോത്സവ ലോഗോ ഡിസൈന്‍ ചെയ്ത സൈമണ്‍ പയ്യന്നൂര്‍ എന്നിവരെ ആദരിക്കും. കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ സ്വാഗതവും പൊതു വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ നന്ദിയും പറയും.

LEAVE A REPLY

Please enter your comment!
Please enter your name here