Connect with us

International

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് സ്‌നോഡെന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അധികൃതരുടെ വാദം തള്ളി എഡ്വേര്‍ഡ് സ്‌നോഡെന്‍. ആധാറിലെ വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് സിഐഎ മുന്‍ ഉദ്യോഗസ്ഥനായ സ്‌നോഡന്‍ പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്ന് “ദി ട്രിബ്യൂണ്‍” പത്രം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് എഡ്വേര്‍ഡ് സ്‌നോഡെന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ സാധിച്ചുവെന്നും അഞ്ഞൂറ് രൂപ മാത്രം നല്‍കിയാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നുമായിരുന്നു ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അമേരിക്കയിലെ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ (എന്‍എസ്എ) നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ് എഡ്വേര്‍ഡ് സ്‌നോഡെന്‍.

Latest