‘അനുഗ്രഹവീട്’ സമര്‍പ്പണം ഇന്ന്

Posted on: January 6, 2018 7:54 am | Last updated: January 5, 2018 at 11:57 pm
SHARE
മര്‍കസ് അഡ്‌നോക്ക് കമ്മിറ്റി നിര്‍മിച്ചു നല്‍കിയ വീട്

അനാഥരായ അഞ്ച് കുടുംബങ്ങള്‍ക്ക് മര്‍കസ് അഡ്‌നോക്ക് കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന അനുഗ്രഹ വീടിന്റെ സമര്‍പ്പണം ഇന്ന് നടക്കും. അഡ്‌നോക്കില്‍ ജോലി ചെയ്യവെ മരണ പെട്ട പേരാമ്പ്രയിലെ റാശിദിന്റെ മാതാ പിതാക്കള്‍ക്കുള്ള ഭവനം പേരാമ്പ്രയിലും, ഇരുപത്തഞ്ച് വര്‍ഷത്തിലധികം മര്‍കസ് കാന്റീനില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ കരീമിനുള്ള വീട് അരീക്കോട് ഊര്‍ങ്ങാട്ടിരിയിലും വിധവയും രണ്ട് പെണ്‍കുട്ടികളുടെ മാതാവുമായ തട്ടാര്‍കാടന്‍ ലൈലക്കുള്ള വീട് വയനാട് ബത്തേരിയിലും വിധവയായ ഹാജറക്ക് വയനാട് ബാണാസുരയിലും വളരെ ചെറുപ്പത്തില്‍ അനാഥകളായ കിനാലൂരിലെ പന്ത്രണ്ടുകാരി ഫിദ ഫാത്വിമക്കും സഹോദരനായ പത്ത് വയസ്സുകാരന്‍ മുഹമ്മദ് ഫാരിസും വിധവയായ മാതാവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയുള്ള വീട് കിനാലൂര്‍ കന്നാടിപൊയിലിലുമാണ് നിര്‍മിച്ചത്.

‘സകനു നിഅ്മ’ എന്ന പേരിലുള്ള ഭവന പദ്ധതിയിലെ ബാക്കിയുള്ള വീടുകളുടെ പ്രവൃത്തികളും ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രസിഡന്റ് ഹാരിസ് മാസ്റ്ററും ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് മാസ്റ്ററും ട്രഷറര്‍ നജ്മുദ്ദീന്‍ സഖാഫി വര്‍ക്കലയും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here