എയര്‍ ഏഷ്യ ട്രാവല്‍ ഫെയര്‍ സംഘടിപ്പിക്കുന്നു

Posted on: January 5, 2018 11:27 pm | Last updated: January 5, 2018 at 11:27 pm
SHARE

കൊച്ചി: കൊച്ചിയില്‍ വിസ്മയകരമായ ട്രാവല്‍ ഫെയര്‍ സംഘടിപ്പിക്കുമെന്ന് എയര്‍ ഏഷ്യ അറിയിച്ചു. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനത്തിനായി സംഘടിപ്പിക്കുന്ന ഫെയറില്‍ സന്ദര്‍ശകര്‍ക്ക് ആകര്‍ഷകമായ ഡീലുകളും ഓഫറുകളും ലഭ്യമാക്കും.

ഈ മാസം 15 നും ജൂലൈ 31 ഉം മധ്യേയുള്ള യാത്രകള്‍ക്കായി ഏഴ് വരെ ബുക്ക് ചെയ്യുന്ന ഫ്‌ളൈറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവും അതിഥികള്‍ക്ക് ലഭിക്കും.എയര്‍ ഏഷ്യ ഗ്രൂപ്പ് നെറ്റ്‌വര്‍ക്കിന്റെ എല്ലാ ഫ്‌ളൈറ്റുകളിലും ഈ ഇളവ് ലഭ്യമാകും.

യാത്രക്കാര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. അന്താരാഷ്ട്ര യാത്രയ്ക്ക് ക്വാലാലംപൂര്‍, ബാംഗോക്ക്, ഫുക്കെറ്റ്, സിംഗപ്പൂര്‍, ബാലി, മെല്‍ബണ്‍ തുടങ്ങിയ ആകര്‍ഷകമായ സ്ഥലങ്ങളിലേക്കും യാത്രക്കാര്‍ക്ക് യാത്രകള്‍ പ്ലാന്‍ ചെയ്യാം.

 

LEAVE A REPLY

Please enter your comment!
Please enter your name here