മോട്ടോറോളയുടെ മോട്ടോ ജി 5 എസ് പ്ലസിന് വില കുറച്ചു

Posted on: January 5, 2018 11:14 pm | Last updated: January 5, 2018 at 11:19 pm
SHARE

കൊച്ചി: മോട്ടോറോളയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ വില കുറച്ചു. കരുത്തും ഭംഗിയുമുള്ള മെറ്റല്‍ യൂണിബോഡിയോടുകൂടിയ ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഡ്യുവല്‍ 13 എംപി + 13 എം പി റിയര്‍ കാമറകളാണ്. മോട്ടോ ഹബ് സ്റ്റോറുകളിലും ആമസോണിലും 14,999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും,

ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ് സോഫ്റ്റ് വെയര്‍, ഫോക്കസ് മോഡ്, ബ്ലര്‍ഡ് ബാക്ഗ്രൗണ്ട് ഇഫക്ട് തുടങ്ങി പ്രീമിയം ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാ ഫീച്ചറുകളും മോട്ടോ ജി 5എസ് പ്ലസില്‍ ലഭ്യമാണ്. എല്‍ഇഡി ഫഌഷ് സഹിതമുള്ള 8 എംപി വൈഡ് ആംഗിള്‍ മുന്‍കാമറയാണ് മറ്റൊരു ശ്രദ്ധേയ ഘടകം.
മോട്ടോ ജി 5എസ് പ്ലസിന്റെ പ്രത്യേക പതിപ്പിനൊപ്പം എല്ലാ പ്രീമിയം ഫീച്ചറുകളും ഉണ്ട്. ബ്ലഷ്‌ഗോള്‍ഡ്, ലൂണാല്‍ ഗ്രേ നിറങ്ങളില്‍ ലഭ്യം. 14,999 രൂപ എന്ന പുതിയ വിലയില്‍ 4 ജിബി റാം – 64 ജിബി സ്റ്റോറേജില്‍ മോട്ടോ ജി 5എസ് പ്ലസ് ലഭ്യമാണ്.