പ്രതിഷേധം ശക്തം; വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ എസ്ബിഐ ഒരുങ്ങുന്നു

Posted on: January 5, 2018 7:57 pm | Last updated: January 6, 2018 at 9:19 am
SHARE

ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധം നിലനില്‍ക്കെ എസ്.ബി.ഐ മിനിമം ബാലന്‍സ് വ്യവസ്ഥകളില്‍ ഇളവ് വരുത്തുമെന്ന് സൂചന. മിനിമം ബാലന്‍സ് തുക 1000 രൂപയായി കുറക്കാനാണ് എസ്.ബി.ഐയുടെ ആലോചിക്കുന്നത്.നിലവില്‍ മെട്രോകളില്‍ 3000 രൂപ, അര്‍ധ നഗരങ്ങളില്‍ 2000 രൂപ, ഗ്രാമങ്ങളില്‍ 1000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ്. ഇതനെ ഏകീകരിക്കുന്നതോടൊപ്പം മാസത്തില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന് നിബന്ധന മൂന്ന് മാസമാക്കി ദീര്‍ഘിപ്പിക്കാനും എസ്.ബി.ഐക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്നും ശക്തമായ പിഴയീടാക്കുന്ന എസ്.ബി.ഐയുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.ഇതേ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദം എസ്ബിഐക്ക് നേരെ ഉയര്‍ന്നത്.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്.ബി.ഐ പിഴയായി ഈടാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here