ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്ന് വീണ്ടും എന്‍ഐഎ അന്വേഷിക്കുന്നു

Posted on: January 5, 2018 6:32 pm | Last updated: January 6, 2018 at 9:18 am
SHARE

കൊച്ചി : ഷെഫിന്‍ ജഹാന്റെ തീവ്രവാദ ബന്ധം വീണ്ടും അന്വേഷണവിധേയമാക്കാന്‍ എന്‍ഐഎ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കനകമലക്കേസ് പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്യും. ടി.മന്‍സീത്, ഷഫ്‌വാന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുക. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കുള്ള കാര്യങ്ങള്‍ ഇതിലൂടെ അന്വേഷിക്കും.

വിയ്യൂര്‍ ജയിലില്‍ തിങ്കളാഴ്ച ഇവരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് കോടതി അനുമതി നല്‍കി. മന്‍സീത് തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്‌വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നു എന്നാണ് വിവരം.

രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധമുള്ളവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ 2016 ഒക്ടോബറിലാണ് എന്‍ഐഎ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here