കോഴിക്കോട് പഠനയാത്രക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു

Posted on: January 5, 2018 6:22 pm | Last updated: January 6, 2018 at 9:19 am

കോഴിക്കോട് : പയ്യന്നൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പഠനയാത്രയ് എത്തിയ ഷേണായിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചു കയറി. 38 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. എട്ടു പേര്‍ക്ക് സാരമായ പരുക്കേറ്റു. പരുക്കേറ്റവരെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല

കേഴിക്കോട് നിന്നും മടങ്ങവെയാണ് സംഭവം. പുതിയാപ്പയ്ക്കു സമീപം എടയ്ക്കല്‍ വളവിലാണ് അപകടമുണ്ടായത്.