ഭുവി ചുഴലിയില്‍ കുടുങ്ങി ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് ഗംഭീര തുടക്കം

Posted on: January 5, 2018 3:28 pm | Last updated: January 5, 2018 at 3:28 pm
SHARE

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്.

റണ്ണൊന്നുമെടുക്കാതെ ഡീന്‍ എല്‍ഗാര്‍, അഞ്ച് റണ്‍സെടുത്ത എയ്ഡന്‍ മക്രം, മൂന്ന് റണ്‍സെടുത്ത ഹാഷിം അംല എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ 16.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 64 റണ്‍സെടുത്തിട്ടുണ്ട്. 37 റണ്‍സുമായി ഡിവില്ലിയേഴ്‌സും 17 റണ്‍സെടുത്ത നായകന്‍ ഫാഫ് ഡുപ്ലെസിസുമാണ് ക്രീസില്‍. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.