Connect with us

Kerala

ബോണക്കാട് കുരിശുമല യാത്ര തടഞ്ഞു; പോലീസിന് നേരേ കല്ലേറ്; ലാത്തിച്ചാര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: കുരിശിന്റെ വഴിയെ എന്ന പേരില്‍ തിരുവനന്തപുരം ബോണക്കാട് മലയിലേക്ക് നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികള്‍ നടത്തിയ യാത്ര സംഘര്‍ഷത്തില്‍ കലാശിച്ചു. വിശ്വാസികളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. ബാരിക്കേഡ് മറികടക്കാന്‍ ശ്രമമുണ്ടായതോതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിന് നേരെ കല്ലേറുണ്ടായി. നിരവധി പോലീസുകാര്‍ക്കും വിശ്വാസികള്‍ക്കും പരുക്കേറ്റു.

Latest