കാബൂളില്‍ ചാവേറാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

Posted on: January 5, 2018 9:30 am | Last updated: January 5, 2018 at 12:06 pm

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.

പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. മരിച്ചവരില്‍ ഭൂരിഭാഗവും പോലീസ് ഉദ്യോഗസ്ഥരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.