പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; യു എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ

Posted on: January 5, 2018 7:45 am | Last updated: January 5, 2018 at 1:06 am
SHARE

വാഷിംഗ്ടണ്‍: രോഗികളായ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് അമേരിക്കയില്‍ ജയില്‍ ശിക്ഷ. അരുണ്‍ അഗര്‍വാള്‍ (40) നെയാണ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞയുടന്‍ അഗര്‍വാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടു.

ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയില്‍ ഡോക്ടറായ അരുണ്‍ മെഡിക്കല്‍ പരിശോധനക്കിടെയാണ് പെണ്‍കുട്ടികളെ കയറിപ്പിടിച്ചത്. 2013നും 2015നും ഇടയിലായിരുന്നു സംഭവം. രാജ്യം വിട്ട് പോകുന്നതിനിടെയാണ് അഗര്‍വാള്‍ പോലീസ് പിടിയിലായത്.