1,364 യുവപണ്ഡിതര്‍ക്ക് സ്ഥാനവസ്ത്രം വിതരണം ചെയ്തു

Posted on: January 5, 2018 12:30 am | Last updated: January 5, 2018 at 12:49 am
SHARE

മര്‍കസ്‌നഗര്‍: മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന സനദ്ദാന സമ്മേളനത്തില്‍ അംഗീകാരപത്രം ഏറ്റുവാങ്ങുന്ന 1,364യുവപണ്ഡിതര്‍ക്ക് സ്ഥാനവസ്ത്രം വിതരണം ചെയ്തു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ മര്‍കസ് ചാന്‍സ്‌ലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

2015, 2016, 2017 വര്‍ഷങ്ങളിലെ സഖാഫി (ബിരുദം), കാമില്‍ സഖാഫി (ബിരുദാനന്തര ബിരുദം), ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്ത കര്‍മശാസ്ത്ര, നിതാന ശാസ്ത്ര, ഭാഷാ കോഴ്‌സുകളിലുള്ള അസ്ഹരി തുടങ്ങിയ ബിരുദങ്ങളുടെ സാക്ഷ്യപത്രമാണ് സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുക. 22 ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 300 ബിരുദധാരികള്‍ കൂടി ഇത്തവണ സാക്ഷ്യ പത്രം ഏറ്റുവാങ്ങും.
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് സംഗമം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, എ പി മുഹമ്മദ് മുസ്്‌ലിയാര്‍ കാന്തപുരം, കെ കെ അഹ്്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, മുഖ്താര്‍ ഹസ്‌റത്ത്, പി സി അബ്ദുല്ല മുസ്‌ലിയാര്‍ പൊയ്‌ലൂര്‍ സംസാരിച്ചു.

കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ കരുവംപൊയില്‍, കെ എം ഉസ്താദ്, അലി ബാഖവി ഉസ്താദ്, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. അബ്ദുല്‍ ഹകീം സഅദി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഉമറലി സഖാഫി എടപ്പുലം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്‍ ഗഫൂര്‍ സഖാഫി അസ്ഹരി പാറക്കടവ്, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുര്‍റഹ്്മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്ല സഖാഫി മലയമ്മ, ബശീര്‍ സഖാഫി കൈപ്പുറം, സിദ്ദീഖുല്‍ അമീന്‍ സഖാഫി മീനാദി, മൂസ സഖാഫി, അബ്ദുല്‍ ജലീല്‍ സഅദി രണ്ടത്താണി, അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം, മുഹമ്മദ് സഖാഫി കുഴിമണ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here