Connect with us

Ongoing News

വേദിയില്‍ 20 രാഷ്ട്രങ്ങളിലെ പണ്ഡിതര്‍

Published

|

Last Updated

ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. ഹിശാം അബ്ദുല്‍ കരീം കരീസ ടുണീഷ്യ സംസാരിക്കുന്നു

മര്‍കസ്‌നഗര്‍: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രൗഢമാക്കിയത് 20 രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതരും പൊതുപ്രവര്‍ത്തകരും. യു എ ഇ ഗവണ്‍മെന്റിന്റെ മതകാര്യ ഉപദേഷ്ടാവും പ്രമുഖ പണ്ഡിതനുമായി സയ്യിദ് അലിയ്യുല്‍ ഹാശിമിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ശൈഖ് അബ്ദുല്‍ ഫത്താഹ് മോറോ (പ്രഥമ ഡെപ്യൂട്ടി സ്പീക്കര്‍, ടുണീഷ്യന്‍ പീപ്പിള്‍സ് അസംബ്ലി),ശൈഖ് മുഹമ്മദ് മദായിന്‍ ബഖൂഷ് അല്‍ ഗൗസി (ഉത്തര ആഫ്രിക്ക),ഡോ. കല്‍ഫാന്‍ ബിന്‍ മുഹമ്മദ് കല്‍ഫാന്‍ അല്‍ മുന്‍ദിരി (പ്രൊഫ, സുല്‍ത്താന്‍ കാബൂസ് യൂനിവേഴ്‌സിറ്റി),ശൈഖ് അബ്ദുല്ല ബിന്‍ യഹ്‌യ അല്‍ കിന്ദി, ഒമാന്‍, ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ ബിന്‍ റാശിദ് അല്‍ മുന്‍ദിരി ( കണ്‍സള്‍ട്ടന്റ്, ജനറല്‍ അതോറിറ്റി റേഡിയോ),ഉസ്താദ് റാശിദ് ബിന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖറൂസി (ഇസ്്‌ലാമിക് എജ്യുക്കേഷന്‍ സൂപ്രവൈസര്‍, ഒമാന്‍) ,എന്‍ജിനീയര്‍ സഈദ് ബിന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഗത്‌രീഫി, ഒമാന്‍ (റേഡിയോ ജനറല്‍ അതോറിറ്റി എന്‍ജിനീയര്‍) ,ശൈഖ് യഅ്ഖൂബ് ബിന്‍ നഹിയാന്‍ അല്‍ ഖറൂസി, ഒമാന്‍,ശൈഖ് നാസര്‍ ബിന്‍ ഖമീസ് ബിന്‍ അബ്ദുല്ല, ഒമാന്‍, ശൈഖ് സഅ്ദുല്ല സാലിം ബിന്‍ മസ്ഊദ്, ഒമാന്‍,ശൈഖ് റാശിദ് ബിന്‍ ഇബ്‌റാഹീം അല്‍ മുറൈഖി, ബഹ്‌റൈന്‍ (സൂഫീ പണ്ഡിതന്‍),ഖാസി ഡോ. ഇബ്‌റാഹീം ശൈഖ് റാശിദ് അല്‍ മുറൈഖി, ബഹ്‌റൈന്‍ (ചെയര്‍മാന്‍, ലീഗല്‍ അപ്പീല്‍ കോര്‍ട്ട്, ബഹ്‌റൈന്‍),ശൈഖ് സമീര്‍ അബ്ദുറഹ്മാന്‍ ഫായിസ്, ബഹ്‌റൈന്‍, ശൈഖ് അലി ബിന്‍ മുഹമ്മദ് അല്‍ അബ്ദി, ബഹ്‌റൈന്‍ (ഡയറക്ടര്‍, മെഡിക്കല്‍ അസോസിയേഷന്‍), മുഹമ്മദ് അഹ്മദ് മുഹമ്മദ് ബൂഅജ്ല്‍, ബഹ്‌റൈന്‍, ഡോ. ഹാഫിള് അബ്ദുര്‍റഹ്്മാന്‍ മുഹമ്മദ് ഖൈര്‍ ബാബുകൈര്‍, സുഡാന്‍ (പ്രൊഫ, ഇമാം മാലിക് കോളജ്, ദുബൈ),സയ്യിദ് മുഹമ്മദ് അഹ്മദ് അബ്ദുല്ലതീഫ് അല്‍ കസ്‌വാനി, ജോര്‍ദാന്‍ (ഡയറക്ടര്‍, ഹമദാന്‍ ഖുര്‍ആന്‍ സെന്റര്‍), ശൈഖ് ഹുവെന്‍ ഹുയി, ചൈന (മുദരിസ്, സൂഫി നഖ്ശബന്ദി കള്‍ച്ചറല്‍ സെന്റര്‍), ശൈഖ് ലിയു ഷ്വാംഗ്, ചൈന (മുദരിസ്, സൂഫി നഖ്ശബന്ദി കള്‍ച്ചറല്‍ സെന്റര്‍),ശൈഖ് മര്‍വാന്‍ അലി അന്‍വര്‍ അല്‍ ഉബൈദി, ഇറാഖ് (സൂഫി സുപ്രീം കൗണ്‍സില്‍ മെമ്പര്‍),ശൈഖ് സയ്യിദ് സുഹൈബ് അല്‍റാവി രിഫാഈ, ഇറാഖ് (സൂഫി സുപ്രീം കൗണ്‍സില്‍ മെമ്പര്‍),ശൈഖ് അബ്ദുല്ല മുഹമ്മദ് ശാക്കിര്‍ അബൂസനാ, ജോര്‍ദാന്‍ (ഡയറക്ടര്‍, അല്‍നൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍), ശൈഖ് ഹിജാസി സ്വാലിഹ് മുഹമ്മദ്, സൗദി അറേബ്യ (ഇമാം, മസ്ജിദ് മാലിക് അബ്ദുല്ല ബിന്‍ അബ്ദില്‍ അസീസ് ആല്‍ സഊദ്) തുടങ്ങിയവര്‍ ഉദ്ഘാടന സംഗമത്തില്‍ സന്നിഹിതരായിരുന്നു.

 

 

Latest