ടെലിഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍ക്ക് വാറ്റ് ഉള്‍പെടുത്തില്ലെന്ന് സേവനദാതാക്കള്‍

Posted on: January 4, 2018 10:14 pm | Last updated: January 4, 2018 at 10:14 pm
SHARE

ദുബൈ: ടെലഫോണ്‍ റീചാര്‍ജ് കാര്‍ഡുകളില്‍ വാറ്റ് ഉള്‍പെടുത്തില്ലെന്ന് അധികൃതര്‍. രാജ്യത്തെ ടെലഫോണ്‍ സേവന ദാതാക്കള്‍ അറിയിച്ചതാണിക്കാര്യം. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ പ്രതിമാസ ബില്ലില്‍ അഞ്ചു ശതമാനം വാറ്റ് ഉള്‍പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ ഫോണ്‍കോളുകള്‍ക്കും റീചാര്‍ജ് കൂപ്പണുകള്‍ക്കും വാറ്റ് ഉള്‍പെടുത്തിയെന്ന് ചിലര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാല്‍ സംഭവങ്ങളോട് ഇത്തിസലാത്ത് അധികൃതര്‍ പ്രതികരിച്ചിരുന്നു. റീചാര്‍ജ് കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തുകക്ക് കൂടുതലായി നല്‍കേണ്ടതില്ലെന്നും വ്യാപാരികള്‍ കൂടുതല്‍ തുക ഈടാക്കേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ റീചാര്‍ജ് കൂപ്പണ്‍ ഉപയോഗിച്ച് ഫോണ്‍ വിളികള്‍ക്കും ഡാറ്റ ഉപയോഗങ്ങള്‍ക്കും ഉപയോഗത്തിനനുസരിച്ച് വാറ്റ് ഈടാക്കുമെന്ന് ഇത്തിസലാത്ത് അധികൃതര്‍ പറഞ്ഞു. റോമിംഗ് സേവനങ്ങള്‍, എസ് എം എസ് മുഖേനെയുള്ള ഡൊണേഷനുകള്‍ എന്നിവക്ക് വാറ്റ് ഉള്‍പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.