ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്; ഇന്ത്യന്‍ ജനാധിപത്യത്തിലെ കളങ്കമെന്ന് കമല്‍ഹാസന്‍

Posted on: January 4, 2018 8:47 pm | Last updated: January 4, 2018 at 8:47 pm

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്റെ വിജയത്തിനെതിരെ തമിഴ് സിനിമാതാരം കമല്‍ഹാസന്‍ രംഗത്ത്.

പണമൊഴുക്കിയാണ് ദിനകരന്‍ മണ്ഡലത്തില്‍ വിജയം നേടിയതെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ് മാസികയായ ആനന്ദവികടനില്‍ എഴുതിയ ലേഖനത്തിലാണ് കമല്‍ഹാസന്‍ ദിനകരനെതിരെ തുറന്നടിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിയതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിലെ കളങ്കമാണെന്നും കമല്‍ വ്യക്തമാക്കി.

അണ്ണാ ഡിഎംകെ, ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പിന്തള്ളി 40000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍ ആര്‍.കെ നഗറില്‍ വിജയിച്ചത്.