ശൈഖ് അബൂബക്കറിന്റെ സേവനങ്ങള്‍ ഇന്തോ അറബ് ബന്ധം സുദൃഢമാക്കി: അലിയ്യുല്‍ ഹാഷിമി

Posted on: January 4, 2018 8:34 pm | Last updated: January 4, 2018 at 8:34 pm
SHARE

കാരന്തൂർ: ശൈഖ് അബൂബക്കറിന്റെ സേവനങ്ങള്‍ ഇന്തോ അറബ് ബന്ധം സുദൃഢമാക്കി: അലിയ്യുല്‍ ഹാഷിമികാരന്തൂര്‍: വൈജ്ഞാനിക വിനിമയ രംഗത്ത്് ശൈഖ് അബൂബക്കര്‍ നടത്തിയ സേവനങ്ങള്‍ ഇന്തോ-അറബ് ബന്ധത്തെ സുദൃഢമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് യു എ ഇ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.

അറിവാണ് സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയത്. വിദ്യാഭ്യാസ രംഗത്ത് മര്‍കസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഭാവിയുടെ പ്രതീക്ഷയാണ്. നിസ്വാര്‍ത്ഥമായ ഇത്തരം സംരംഭങ്ങളാണ് മാനവ സമൂഹത്തിന് വിജയം കൊണ്ടുവരുന്നത്.  പുതുതായി നിര്‍മിച്ച മര്‍കസ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ ഹൈടക് ബ്ലോക് ഉദ്ഘാടനം പത്മശ്രി. എം എ യൂസുഫ് അലി നിര്‍വ്വഹിച്ചു. മാനുഷിക മൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും നഷ്ടമാകുന്നിടത്താണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും സമൂഹത്തിന്റെ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ പണ്ഡിത സമൂഹം നിര്‍വ്വഹിക്കുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാസ്ത്രീ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് മര്‍കസെന്നും അദ്ധേഹം പറഞ്ഞു.

തുനീഷ്യയിലെ സൈതൂന യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്്‌ലര്‍ ഡോ. ഹിശാം അദുല്‍ കരീം ഖരീസ, ചൈനയിലെ സൂഫീ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഡയറക്ടര്‍ മാമിന്‍യോങ്, ഒമാന്‍ ശൂറാ കൗണ്‍സില്‍ അംഗം ശൈഖ് നാസിര്‍ ബിന്‍ റാശിദ് അല്‍അബ്രി, മലേഷ്യന്‍ അന്താരാഷ്ട്ര സൂഫീ കേന്ദ്രം സഹകാര്യദര്‍ശി ശൈഖ് അബ്ദുല്‍ കരീം ഉസ്മാന്‍ ബിന്‍ യഹ്‌യാ ബിന്‍ അബ്ദാന്‍ അല്‍ശഹ്‌രി തുടങ്ങിയവര്‍ പ്രസംഗിച്ചു. മര്‍കസ് പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങില്‍ കാന്തപുരം എ പി അബൂക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഇാ്രഹീം ഖലീല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, എസ് എസ് എ ഖാദര്‍ ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ സംന്ധിച്ചു.