ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു

Posted on: January 4, 2018 7:54 pm | Last updated: January 5, 2018 at 9:20 am
SHARE

തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വാഹന പണിമുടക്ക് പിന്‍വലിച്ച വിവരം അറിയിച്ചത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലായിരുന്നു ശനിയാഴ്ച സംസ്ഥാനത്തു വാഹന പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here