Connect with us

Eranakulam

സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല; കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍

Published

|

Last Updated

കൊച്ചി: കെഎസ്ആര്‍ടിസിയെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല. പെന്‍ഷന്‍ കാര്യത്തില്‍ നേരിട്ട് ബാധ്യതയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാണ് സര്‍ക്കാര്‍ നിലപാട് വിശദമാക്കിയത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍കാര്യത്തില്‍ സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ല. നിയമപരമായ ബാധ്യതയില്ലെങ്കിലും 1984 മുതല്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു പെന്‍ഷന്‍ നല്‍കുന്നുണ്ട്. സാധിക്കുന്ന എല്ലാ സഹായവും ചെയ്തുകഴിഞ്ഞെന്നും കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ ഇനി ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനായി ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.

വിരമിച്ച 38000 ജീവനക്കാര്‍ക്കാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നത്. ശമ്പളവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്ന രീതി അധികകാലം മുന്നോട്ടുപോകില്ലെന്നും സംസ്ഥാന സര്‍ക്കാരിന് പുതിയ റവന്യു ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നുമാണ് ധനവകുപ്പിന്റെ നിലപാട്.

Latest