ഹാര്‍ദിക് പാണ്ഡ്യയില്‍ കോഹ്‌ലിക്ക് പ്രതീക്ഷ പുലര്‍ത്താമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

Posted on: January 4, 2018 6:40 pm | Last updated: January 4, 2018 at 7:09 pm
SHARE

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോകുന്ന ടെസ്റ്റ് പരമ്പരയില്‍ വിജയിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ ടീമാണ് ഇന്നുള്ളതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ തുറുപ്പുചീട്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

തന്റെ 24 വര്‍ഷക്കാലത്തെ കരിയറിനിടെ കാണാത്ത ബാലന്‍സുള്ള ടീമാണ് ഇന്നത്തേത്. ഹാര്‍ദിക് പാണ്ഡ്യ ടീമിന്റെ ബഹുമുഖ പ്രതിഭയാണ്. 17,18 ഓവറുകള്‍ യാതൊരു പ്രശ്‌നവുമില്ലാതെ എറിയാനും, ഏഴ്,എട്ട് സ്ഥാനങ്ങളില്‍ ഇറങ്ങി റണ്ണുകള്‍ അടിച്ചുകൂട്ടുന്നതും പാണ്ഡ്യയുടെ സവിശേഷതയാണ്. പാണ്ഡ്യയുടെ വമ്പന്‍ പരമ്പരയായി ഇത് മാറും, വിരാട് കോഹ്‌ലി ഈ കളിക്കാരനില്‍ പ്രതീക്ഷ പുലര്‍ത്തുകയും ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.