പി മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

Posted on: January 4, 2018 3:29 pm | Last updated: January 4, 2018 at 3:29 pm
SHARE

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മോഹനന്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ജില്ലാ സെക്രട്ടറിയായി പി മോഹനനേയും 43 അംഗ കമ്മിറ്റിയേയും ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നു.

എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ ടി പി ബിനീഷ്, മുസാഫര്‍ അഹ്മദ്, കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല, പി പി ചാത്തു, കെ കെ കൃഷ്ണന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി നിഖില്‍ എന്നീ ഏഴ് പേരെ ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തി. നിലവിലെ 40 അംഗ കമ്മിറ്റിയെ 43 അംഗ കമ്മിറ്റിയായി ഉയര്‍ത്തുകയായിരുന്നു.