കനത്ത തിരിച്ചടിനല്‍കി ഇന്ത്യ; 12 പാക് സൈനികരെ വധിച്ചു

Posted on: January 4, 2018 1:22 pm | Last updated: January 5, 2018 at 1:16 am
SHARE

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് തീവ്രവാദികളുടെ താവളങ്ങള്‍ ബിഎസ്എഫ് ആക്രമിച്ചു. ആക്രമണത്തില്‍ 12 പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക് തീവ്രവാദ കേന്ദ്രങ്ങളും സൈനിക പോസ്റ്റുകളുമാണ് ആക്രമിച്ചത്. ഭീകരവാദികളുടെ ക്യാമ്പുകള്‍ പൂര്‍ണമായും തകര്‍ത്തു.

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആക്രമണം നടത്തിവരികയായിരുന്നു. ഇന്നലെ വൈകീട്ടുണ്ടായ പാക് ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്.