കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കണമെന്ന് യുഎസ്

Posted on: January 4, 2018 12:06 pm | Last updated: January 4, 2018 at 1:25 pm

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ്. അമേരിക്കക്കെതിരെ കിം നിരന്തരം അണാവായുധ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് വക്താവിന്റെ പ്രതികരണം.

കഴിഞ്ഞ നാല് വര്‍ഷമായി നിരവധി തവണയാണ് കിം ജോങ് ഉന്‍ മിസൈല്‍ പരിശീലനം നടത്തുകയും രാജ്യത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതെന്നും
അദ്ദേഹത്തിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

അമേരിക്കയെ തകര്‍ക്കാന്‍ സാധിക്കുന്ന അണാവായുധങ്ങളുടെ ബട്ടന്‍ തന്റെ കൈയിലുണ്ടെന്ന് കിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിലും വലിപ്പമുള്ളതും ശക്തിയേറിയതുമായ ആണവബട്ടന്‍ തന്റെ കൈവശമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറുപടിയും നല്‍കി.